Monday, December 11, 2006

വീണ്ടും ചില മേപ്പിള്‍ ചിത്രങ്ങള്‍

അങ്ങിനെ കാത്തു കാത്തിരുന്നു ഞങ്ങളുടെ ഓട്ടം(Autumn) പാര്‍ക്കും പൂത്തു.





12 comments:

അന്‍‌വര്‍ സാദത്ത് | anwer sadath said...

മഞ്ഞു വീഴാറായി, ഒരു പക്ഷേ ഇതു പോലൊരു കളര്‍ ഇനി ഈ സീസണില്‍ കാണാന്‍ പറ്റിയെന്നു വരില്ല. അടുത്ത വര്‍ഷം ഈ സമയത്തു ഇവിടെ തന്നെ ആയിക്കും, എന്നും പറയാന്‍ പറ്റില്ല...മൂടിക്കെട്ടിയ ആകാശവും, തുവെള്ള മഞ്ഞും, എന്റെ കാമറയും, മനസ്സും, കീഴടക്കുന്നതിനു മുന്‍പ്, പ്രതീക്ഷിക്കാതെ കിട്ടിയ ഈ ഇടവേളയില്‍... എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാഴ്ച നിങ്ങളുമായി പങ്കുവെക്കുന്നു...
“ വീണ്ടും ചില മേപ്പിള്‍ ചിത്രങ്ങള്‍ “

കാമറവാങ്ങാന്‍ വിലപ്പെട്ട ഉപദേശങ്ങള്‍ തന്ന “സപ്തന്‍“ ചേട്ടനു(?) സമര്‍പ്പണം...

Unknown said...

അന്‍‌വറേ,
ലോങ്ങ് ഷോട്ടുകള്‍ക്ക് എന്തോ ഒരു കുഴപ്പം ഉണ്ടെല്ലോ? ഫോക്കസ്സ് കറക്റ്റ് അല്ല എന്നു തോന്നുന്നു.അടുത്ത് ഇരുന്ന ഒരു വവ്സ്തുവിന്റെ ഫോട്ടോ മാ‍നുവല്‍ ഫോക്കസ്സില്‍ ഇട്ട് എടുത്തിട്ട് ഫോക്കസ്സ് മാറ്റാതെ എടുത്തതാണോ ലോങ്ങ് ഷോട്ടുകള്‍? ഇല വീണു കിടക്കുന്ന വഴി ചിത്രങ്ങള്‍ക്കാണ് ഈ പ്രശ്നം.
2,4,5 ചിത്രങ്ങള്‍ നന്നായിട്ടുണ്ട്,4 കൂടുതല്‍ ഇഷ്ടപ്പെട്ടു.
3 ലെ ചുവന്ന ഇലകള്‍ കുറച്ച് ഓവര്‍ എക്സ്പോസ്സ്ഡ് ആണ്.

ചേട്ടാ വിളി ഒന്നും വേണ്ട മോനേ! :) വെറും 30 വയസ്സ്, അത്രേയൊള്ളൂ!

സൌഹൃദമത്സരത്തിനു ഫോട്ടോ അയിക്കാന്‍ മറക്കല്ലേ, 15 തിയതിയാണ് ഫോട്ടോകള്‍ സ്വീകരിക്കുന്ന അവസാ‍നതിയതി, വേഗമാകട്ടെ!

അന്‍‌വര്‍ സാദത്ത് | anwer sadath said...

അതു ശരിയാണു സപ്തന്‍ ഭായ്...ഫോക്കസ് കറക്ടല്ല ...ഓട്ടോ ഫോക്കസ് തന്നെയായിരുന്നു... പക്ഷേ..ട്രൈ പോഡ് ഉപയോഗിച്ചില്ല...അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം :)....

Viswaprabha said...

എന്റെ സംശയം ക്യാമറയിലെ മാക്രോ മോഡ് (പൂവിന്റെ അടയാളം വരുന്നത്) അബദ്ധത്തില്‍ ഓണ്‍ ആയിരുന്നോ എന്നാണ്!

ഒറിജിനല്‍ ഫോട്ടോയുടെ EXIF മെറ്റാഡാറ്റ നോക്കിയാല്‍ അറിയാന്‍ പറ്റും.

പലപ്പോഴും പുതിയ ക്യാമറാഉപയോക്താക്കള്‍ക്ക് പറ്റാറുള്ള ഒരു ചതിയാണത്.

അന്‍‌വര്‍ സാദത്ത് | anwer sadath said...

വിശ്വേട്ടാ...മെറ്റാഡാറ്റ നോക്കി, അതില്‍ എക്സ്പോഷര്‍ പ്രോഗ്രാം നോര്‍മല്‍ എന്നാണു കിടക്കുന്നത്. മാക്രോ മോഡ് ആകാന്‍ വഴിയില്ല എന്നാണു തോന്നുന്നത്. കാരണം ഞാന്‍ അതു മുഴുവന്‍ പോഗ്രാം മോഡില്‍ എടുത്ത പടങ്ങള്‍ ആണു. ഇനി 55 - 200 mm ലെന്‍സ് ആണു ഉപയോഗിച്ചത് , ഫോക്കല്‍ ലെങ്ങ്ത്ത് 55 ആണു, ഇനി അതാണോ ? പിന്നെ ISO 1600 ആണ്..അതും ആകമല്ലോ അല്ലേ ?

Unknown said...

വിശ്വപ്രഭാ, അന്‍‌വര്‍,

ഞാന്‍ ഈ ചിത്രങ്ങളുടെ മെറ്റാഡാറ്റാ നോക്കിയായിരുന്നു, അതില്‍ f9,f10 ആണ് ഉപയോഗിച്ചിരുന്നത്. മാക്രോ മോഡില്‍ അത്രയും f നമ്പര്‍ വരില്ല. അതു കൊണ്ടാണ് ഞാന്‍ ഫോക്കസ് മാറ്റിയിട്ടില്ലായിരിക്കും എന്ന് ഊഹിച്ചത്.

ഐ എസ് ഓ 1600 എന്തിനായിരുന്നു? ആവശ്യത്തിനു വെളിച്ചമുള്ള സീന്‍ ആയിരുന്നെല്ലോ,f9-f10 ല്‍ കൈയില്‍ പിടിച്ചെടുക്കാന്‍ സാധിക്കണം.
അല്ലെങ്കില്‍ മീറ്ററിങ്ങ് ശരിയായില്ല എന്ന് അനുമാനിക്കാം :)

Unknown said...

ഐ എസ് ഓ 1600 കൊണ്ട് ചിത്രത്തിന്റെ ക്ലാരിറ്റി ഇതു പോലെ പോകില്ല. ഐ എസ് ഓ കൂടും തോറും നോയിസ്സാണ് ഉണ്ടാകുന്നത്,അതു നന്നായി തിരിച്ചറിയാന്‍ സാധിക്കും, വക്കാരി ഇട്ട മഞ്ഞ പൂവില്‍ കാണുന്ന പോലെ!

അന്‍‌വര്‍ സാദത്ത് | anwer sadath said...

ISO ഒരു അബ്ബദ്ധം പറ്റിയതാണ്...പുതിയതായതു കൊണ്ടു സെറ്റിങ്ങ്സ് ഒന്നും നോക്കിയില്ല...ഉത്ഘാടന ചിത്രങ്ങളല്ലേ...കുറച്ചു സമയം കിട്ടിയപ്പോ പോയി ക്ലിക്കീ...f9 - f10 എന്നു പറയുന്നത് അപ്പേര്‍ച്ചര്‍ അല്ലേ..അപ്പേര്‍ച്ചര്‍ f9 ആകുമ്പോള്‍ അത്യാവശ്യം ഷാര്‍പ്പായ ചിത്രം കിട്ടേണ്ടതല്ലേ (ചെറിയ വ്യാസം )? പിന്നെ മീറ്ററിങ്ങ് ശരിയായി കാണില്ല എന്നു പറഞ്ഞത് കാമറയുടെ കണക്കു കൂട്ടല്‍ തെറ്റിയിരിക്കാം എന്നാണോ അതോ എന്റെ കണക്കു കൂട്ടല്‍ തെറ്റിയതാകാം എന്നാണോ ? ( സത്യമായിട്ടും അറിയാത്തതു കൊണ്ടു ചോദിക്കുവാണേ ? )

Unknown said...

അന്‍വറേ,
മുന്‍പിലത്തെ കമന്റുകള്‍ എന്റെ വക തന്നെ കേട്ടോ, ബ്ലോഗര്‍ എന്തോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതാ!

എടുത്തു പഠിക്കുവല്ലേ, സാരമില്ല, ശീലമായി കൊള്ളും :) എപ്പോഴും എവിടെയെങ്കിലും ഒരു സെറ്റിങ്ങ്‌ മാറി പോകും. എല്ലാം ശരിയായാല്‍ വൈറ്റ്‌ ബാലന്‍സ്‌ തെറ്റി കിടക്കുവായിരിക്കും!

അതു പോകട്ടെ, f9 നല്ല depth കിട്ടണം, പടത്തിന്റെ ഷാര്‍പ്പ്‌നെസ്സ്‌ ഫോക്കസിങ്ങിന്റെ പ്രശ്നമാ അധികവും.

മിക്ക ക്യാമറകള്‍ക്കും പല തരത്തിലുള്ള മീറ്ററിങ്ങ്‌ ഉണ്ട്‌.
1.Matrix/Evaluate Metering 2.Partial metering 3.Spot metering

ഇതു മൂന്നും 3 തരത്തിലുള്ള മീറ്ററിങ്ങാണ്‌, സാഹചര്യങ്ങള്‍ അനുസരിച്ച്‌ എടുത്തു പ്രയോഗിക്കേണ്ടവ, മാനുവല്‍ വായിച്ച്‌ പഠീ!

ഇതില്‍ 2,3 മീറ്ററിങ്ങ്‌ ഉപയോഗിക്കുമ്പോള്‍ മീറ്ററിങ്ങ്‌ ചെയ്യാന്‍ ഉപയോഗിച്ച ഭാഗത്തിനു ഒത്തിരി ഒത്തിരി പ്രാധാന്യമുണ്ട്‌.

നെറ്റ്‌ തപ്പിക്കോ
http://www.cambridgeincolour.com/tutorials/camera-metering.htm
മീറ്ററിങ്ങിനെ കുറിച്ചു ഒരു പോസ്റ്റ്‌ വഴിയേ എഴുതാം!

ക്യാമറയുടെ മീറ്ററിങ്ങ്‌ കണക്കും തെറ്റാം, സങ്കീര്‍ണമായ ലൈറ്റിങ്ങ്‌ സാഹചര്യങ്ങളില്‍, അതു പോലെ ചില നിറങ്ങള്‍ക്ക്‌, മഞ്ഞ്‌, മുഴുവന്‍ കറുപ്പുള്ള ഫ്രെയിം ഇതൊക്കെ ഉദാഹരണങ്ങള്‍!

Unknown said...

ഞാന്‍ സപ്തവര്‍ണ്ണങ്ങള്‍ ഇവിടെ സപ്ത :(
മുന്‍പിലത്തെ കമന്റുകള്‍ എന്റെ വക തന്നെ കേട്ടോ
എന്തോ പ്രശ്നം പറ്റി:(


qw_er_ty

അന്‍‌വര്‍ സാദത്ത് | anwer sadath said...

അരിഗാത്തൊ ( താങ്ക്സ് ) അതു കലക്കി, ഇനി മീറ്ററിഗ് നോക്കട്ടേ...മാനുവല്‍ വായിക്കാന്‍ പറ്റില്ല ( ജാപ്പനീസിലാ :)) ഒരു ഇംഗ്ലീഷ് കിട്ടുമോ എന്നു നോക്കട്ടേ...

ബ്ലോഗ്ഗര്‍ ബീറ്റ ചതിച്ചാലും ഗുരോ... അങ്ങയെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.... :)

Mubarak Merchant said...

പൂമണം വീശുന്ന ചിത്രങ്ങള്‍!
ഒരിക്കലിവിടെയൊന്നു പോകാന്‍ കഴിഞ്ഞെങ്കില്‍!!