Sunday, October 29, 2006

ഇലകൊഴിയും ശിശിരത്തില്‍...

കൊഴിഞ്ഞു വീണ ഇലകള്‍ ചോദിച്ചു, നീയെന്തേ വൈകിയത് ?...
നിനക്കറിയില്ലേ ഞങ്ങള്‍ക്കു ശിശിരം വരേ ആയുസ്സൊള്ളൂ എന്ന്...

നിറങ്ങള്‍ തന്‍ നൃത്തം ...

മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി
കരയില്‍, നദിയുടെ പേരു ഞാന്‍ മറന്നു പോയ്...(കടപ്പാട് : വൈലോപ്പിള്ളി )

ഇന്നു നീയെന്‍ മേനിയില്‍ കാണുന്ന നിറമാകില്ല നാളെയെന്നെ കാണുവാന്‍...


മഹാതീരമേ...വിടപറയുന്നിതാ നിന്നോട്...മറ്റോരു ശിശിരത്തില്‍ വീണ്ടും കാണും വരേ...


ഇടത്തും വലത്തും നിന്ന് ഋതുകന്യകള്‍ താലം പിടിക്കും തിരക്കിട്ട യാത്രയില്‍ പോലും...
ഒന്നു നില്‍ക്കാതെ... ചിരിക്കാതെ... ഒരു പൂ മേടിക്കാതെ... പോകില്ലെന്നും കാലം...(കടപ്പാട്: വൈലോപ്പിള്ളി)

17 comments:

അന്‍‌വര്‍ സാദത്ത് | anwer sadath said...

ഫോള്‍ കളേഴ്സ് ജാ‍പ്പനീസ് ചാപ്റ്റര്‍ ;)

Adithyan said...

അന്‍വറേ,
ഇതു കലക്കി. നല്ല പടങ്ങള്‍.
പടങ്ങള്‍ക്കിടയിലുള്ള വരികളും കലക്കി.

ഫോള്‍ കളേഴ്സ് നമ്മളങ്ങ് ആഘോഷിക്കുവാണല്ലെ? ;)

റീനി said...

അന്‍വറെ, സുന്ദരമായ ചിത്രങ്ങള്‍! ജപ്പാന്‍ പടങ്ങള്‍ ആയതിനാലാണോ ചിത്രങ്ങള്‍ക്ക്‌ കൂടുതല്‍ മനോഹാരിത? അവിടത്തെ കെട്ടിടങ്ങള്‍ക്കും അതിന്റേതായ ഭംഗിയുണ്ടല്ലോ!

ഞാന്‍ കഷ്ടപ്പെട്ട്‌ പറമ്പില്‍ വളര്‍ത്തുവാന്‍ ശ്രമിക്കുന്ന ജാപ്പനീസ്‌ മേപ്പിള്‍ മരങ്ങള്‍ കണ്ടിട്ട്‌ ഒരല്‍പ്പം അസൂയ പുരണ്ടൊരു സന്തോഷം. തരപ്പെട്ടാല്‍ നല്ല ജാപ്പനീസ്‌ ഗാര്‍ഡന്റെ പടം പോസ്റ്റുവാന്‍ സാധിക്കുമോ? ഞാനൊരു ജാപ്പനീസ്‌ പ്രേമിയാണ്‌.

Siju | സിജു said...

കൊള്ളാം..
നല്ല ഫോട്ടോസും കാപ്ഷന്‍സും

സു | Su said...

പടങ്ങള്‍ ഒക്കെ നന്നായിരിക്കുന്നു. :)

Rasheed Chalil said...

അന്‍‌വര്‍മാഷേ മനോഹരം.

Unknown said...

അന്‌വറേ,
കലക്കി!നല്ല ചിത്രങ്ങള്‍, നല്ല നിറം!1,4,5 നന്നായിരിക്കുന്നു.
2 -ല്‍ ആ മരത്തടി അവിടെ ഇല്ലായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോയി!

സുല്‍ |Sul said...

അന്‍വറെ ഞങ്ങളെ ജപ്പാനിലെത്തിച്ചതിനു നന്ദി. നല്ല പടങ്ങള്‍.

അന്‍‌വര്‍ സാദത്ത് | anwer sadath said...

നന്ദി ആദി, ഫോള്‍ കളേഴ്സ് ശരിക്കാഘോഷിച്ചു...;)

റീനി,ഒരു ജാപ്പനീസ് പ്രേമിയാണെന്നറിഞ്ഞതില്‍ സന്തോഷം,എനിക്ക് ഇവിടത്തെ ഭക്ഷണം ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ടമണ്. ജപ്പനീസ് മേപ്പിള്‍ കാണാന്‍ വന്നതില്‍ സന്തോഷം. ജാപ്പനീസ്സ് ഗാര്‍ഡന്‍ പോസ്റ്റാന്‍ നോക്കാം...

സിജു, സു ചേച്ചി, ഇത്തിരി മാഷ്, സുല്‍ ഫോള്‍ കളേഴ്സ് കാണാന്‍ വന്നതിനു നന്ദി :). തിരിച്ചുള്ള യാത്രയില്‍ വൈലോപ്പിള്ളി മാഷായിരുന്നു ഒരു കൂട്ടുകാന്റെ രൂപത്തില്‍ കൂടെ..അതാണ് ക്യാപഷന് ഒരു വൈലോപ്പിള്ളിമയം... ;)

സപ്തവര്‍ണ്ണങ്ങള്‍ ചേട്ടാ...അതുതന്നെ... ആ വൈറ്റ് ബാലസ്സ് തന്നെ...ഇതിനൊക്കെ കാരണം...ആരോടും പറയണ്ട.. ഒരു 500+ ഫോട്ടോ എടുത്തു ഞാന്‍ അവിടന്ന്... വിലയേറിയ അഭിപ്രായങ്ങള്‍ കാര്യമായിതന്നെ എടുക്കുന്നു...

Sreejith K. said...

മനോഹരം. വാള്‍പ്പേപ്പറാക്കാന്‍ പാകത്തിലുള്ള ചിത്രങ്ങള്‍. താങ്കള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആണോ?

Anonymous said...

കടപ്പാട്‌ ബാക്കിയുണ്ടെങ്കില്‍ സ്വല്‍പം വയലാറിനും കൊടുത്തേയ്ക്ക്‌.

qw_er_ty

ലിഡിയ said...

അന്‍ വര്‍ ഈ ചിത്രങ്ങള്‍...വര്‍ണ്ണിക്കാന്‍ എനിക്കറിയാവുന്ന വാക്കുകളൊന്നും പോരാതെ വരുന്നു, വര്‍ഷങ്ങളുടെ പരീശീലം സിദ്ധിച്ച കരങ്ങളുടെ കല ഈ ചിത്രങ്ങളില്‍ ഞാന്‍ കാണുന്നു.

-പാര്‍വതി

Unknown said...

അന്‍‌വറെ,
100 എണ്ണം എടുത്താലേ നല്ല 10 എണ്ണം കിട്ടുകയൊള്ളൂ.മടിച്ചു നില്‍ക്കാതെ ക്ലിക്കിക്കോ, ഇവിടെ പോസ്റ്റിക്കോ! :)

മുസ്തഫ|musthapha said...

അടിപൊളി കൊതിപ്പിക്കുന്ന ചിത്രങ്ങള്‍...

അന്‍‌വര്‍ സാദത്ത് | anwer sadath said...

അയ്യോ..ശ്രീജി, പര്‍വ്വതി ചേച്ചി, ഞാന്‍ പ്രൊഫഷണല്‍ ഒന്നുമല്ല...സ്വന്തമായി ഒരു കാമറവാങ്ങിയതു തന്നെ 6 മാസത്തിനു മുന്‍പാണു...അഭിനന്ദനങ്ങള്‍ക്കു നന്ദി.

അതെന്താ അനോണി മഷേ അങ്ങിനെ പറഞ്ഞേ...നമുക്കു കടപ്പാടു മാത്രമല്ലേ എപ്പോഴും ബാക്കിയൊള്ളൂ...എന്തായാലും..മാഷു പറഞ്ഞതല്ലേ കിടക്കട്ടേ...വയലാര്‍ മാഷിനും ഒരു കടപ്പാട് ( എന്തിനാണാവോ ? )

സപ്തവര്‍ണങ്ങള്‍ ചേട്ടാ..അഗ്രജന്‍ ജീ... :)

nalan::നളന്‍ said...
This comment has been removed by the author.
nalan::നളന്‍ said...

സുന്ദരം , സുവര്‍ണ്ണം!
ജപ്പനിലെ ഫാളു കാണിച്ചു തന്നതിനു നന്ദി!
-നളന്‍