Saturday, March 10, 2007

അക്കിബാ ഗേള്‍സ്

അക്കിഹാബറ ( ഇലക്ട്രോണിക്സ് സിറ്റി ) ജപ്പാനിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് മാര്‍ക്കറ്റ്.
എല്ലാതരത്തിലുള്ള ഇലക്ട്രോണിക്സ് സാധനങ്ങളും വീഡീയോ ഗെയിമുകളും(ജാപ്പനീസ് ആയിരിക്കുംമെന്നു മാ‍ത്രം) ഇവിടെ കിട്ടും. “അക്കിബാ ഗേള്‍സ് “- ഇവര്‍ ഇവിടത്തെ ഷോപ്പുകളുടേയും റസ്റ്റോറന്‍സിന്റേയും പരസ്യങ്ങള്‍ക്കായി നില്‍ക്കുന്നു. ജപ്പാന്‍ കാര്‍ട്ടൂണ്‍ സിനിമകള്‍ക്കും വീഡിയോഗെയിമുകള്‍ക്കും വളരെ പ്രസിദ്ധമാണ്.അത്തരം സിനിമകളിലും ഗെയിമുകളിലും മാത്രം ജീവിക്കുന്ന ആളുകള്‍ ഉണ്ട് ( ഒത്താക്കൂ-കള്‍ എന്നു പറയും ). പ്രധാനമായും ഇവരെ ഉദ്ദേശിച്ചുള്ളതാണു ഇത്തരം ജീവിക്കുന്ന പരസ്സ്യങ്ങള്‍ . ജീവിതത്തിന്റെ ഏകദേശം മുഴുവന്‍ സമയവും വീടിനകത്ത് വീഡിയോ ഗെയിമുകളും ടി.വി യും മാത്രമായി ജീവിക്കുന്ന ഇവര്‍ക്ക് കാര്‍ട്ടൂണ്‍/വീഡിയോ ഗെയിം കഥാപാത്രങ്ങളോട് അന്ധമായ ആരാധനയും പ്രണയവും ആയിരിക്കും. ഒത്താക്കൂകളെ പുറത്തു കൊണ്ടുവരാന്‍ കണ്ടെത്തിയ ഒരു മാര്‍ക്കെറ്റിങ്ങ് തന്ത്രമാണു ഇവരുടെ ആരാധനാപാത്രങ്ങളായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷത്തിലുള്ള പെണ്‍കുട്ടികളെകൊണ്ട് പരസ്സ്യം കൊടുപ്പിക്കുക എന്നത്. പ്രസ്സിദ്ധമായ ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷം ധരിച്ചുനില്‍ക്കുന്ന ഇവര്‍ക്ക് മണിക്കൂറിന് 1000 യെന്‍ (ഏകദേശം 370 രൂ‍പ ) മുതല്‍ 2000 യെന്‍ വരെ ലഭിക്കും. മിക്കവാറും സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളാണു ഒരു പാര്‍ട്ട് ടൈം ജോലി എന്ന നിലക്ക് ഇത്തരം പരസ്സ്യങ്ങള്‍ക്കായി നില്‍ക്കുന്നത്.





3 comments:

അന്‍‌വര്‍ സാദത്ത് | anwer sadath said...

ജപ്പാന്‍ കാര്‍ട്ടൂണ്‍ സിനിമകള്‍ക്കും വീഡിയോഗെയിമുകള്‍ക്കും വളരെ പ്രസിദ്ധമാണ്.അത്തരം സിനിമകളിലും ഗെയിമുകളിലും മാത്രം ജീവിക്കുന്ന ആളുകള്‍ ഉണ്ട് ( ഒത്താക്കൂകള്‍ എന്നു പറയും ). പ്രധാനമായും ഇവരെ ഉദ്ദേശിച്ചുള്ളതാണു ഇത്തരം ജീവിക്കുന്ന പരസ്സ്യങ്ങള്‍ .

സുല്‍ |Sul said...

നല്ല ചിത്രങ്ങള്‍.

-സുല്‍

ആഷ | Asha said...

കാണാത്ത കാഴ്ചകള്‍ക്കും അറിവുകള്‍ക്കും നന്ദി.