ബിരിയാണികള്‍ ഉണ്ടാകുന്നത്


വീണ്ടും കോഴി...പക്ഷേ കക്ഷണം...കക്ഷണം...ആക്കി കളഞ്ഞു...

ക്യാപ്സിക്കം, പച്ചമുളക്...മൊത്തത്തില്‍ ഒരു ഞമ്മന്റെ കളര്‍...

ബിരിയാണിയുടെ ജീവാത്മാവും പരമാത്മാവും...ഷാന്‍ ചിക്കന്‍ ബിരിയാണി മിക്സ്

ഇതു മുഴുവന്‍ ബിരിയാണിയില്‍ ഇടണോ ? ഏയ് വേണ്ടി വരില്ല...

വെളുത്തുള്ളി, ഏലക്ക, ഗ്രാമ്പൂ ( അടുത്ത റൂമില്ന്നിന്നും അടിച്ചുമാറ്റിയത് )
ഹാവൂ...ചിക്കന്‍ ശരിയായി (എന്നുതോനുന്നു) ...

ഇപ്പോള്‍ നിങ്ങള്‍ കാണുന്നതാണ് ചിക്കന്‍ ബിരിയാണി
ഒരു പാത്രംകൊണ്ടു എന്താവാനാ...ഇപ്പോ എല്ലാം ഓക്കേ...
എന്തിനേറെ പറയുന്നു അങ്ങിനെ ചിക്കന്‍ ബിരിയാണി ഉണ്ടായി......
10 comments:
എന്തിനേറെ പറയുന്നു അങ്ങിനെ ചിക്കന്‍ ബിരിയാണി ഉണ്ടായി...
ബിരിയാണികള്‍ ഉണ്ടാകുന്നത് ( ഫോട്ടോ ഫീച്ചര്‍ :))
വീട്ടിലിരുന്ന് ഉമ്മയുണ്ടാക്കിയ ബിരിയാണി വെട്ടിവിഴുങ്ങിയപ്പോള്‍ പ്രവാസി ബാച്ചിലര്മാരെയോര്ത്തില്ല എന്നത് സത്യം തന്നെ! എന്നാലും ഇത്ര നല്ല ബിരിയാണിയുണ്ടാക്കി ഞങ്ങളോട് മധുരപ്രതികാരം ചെയ്തല്ലോ! നന്നായി അന്‍വറേ, സമയോചിതമായ ബ്യൂട്ടിഫുള്‍ പോസ്റ്റ്.
കാണുമ്പോത്തന്നെ അറിയാം നല്ല ബെസ്റ്റ് ബിരിയാണീ....
(അന്‍വറിക്ക വയറു വേദന്യ്ക്കുള്ള മരുന്ന് വാങ്ങി വച്ചോ.. :)
ആശംസകള്‍!
ഓര്ക്കില്ലിക്കാസേ...ആരും ഓര്‍ക്കില്ല...പക്ഷേ ഞങ്ങള്‍ ഓര്‍ത്തു...നിങ്ങളൊക്കെ അവിടെ ബിരിയാണിയും തിന്ന് പെരുന്നാളും ആഘോഷിച്ച്...അടിച്ച്പൊളിക്കുമ്പോള്‍ ഞങ്ങള്‍ ബാച്ചികള് ഒരു ബിരിയാണിയെങ്കിലും ഉണ്ടാക്കിയില്ലെങ്കില്‍ മോശമല്ലേ...
പച്ചാളം കുട്ടീ ഇങ്ങിനെ ഒരു പ്രശ്നം അറിഞ്ഞിട്ടു തന്നെയാണ് ഞാന്‍ ബിരിയാണിയും തീര്‍ന്ന്...പാത്രവും കഴുകിവച്ചിട്ടേ...ഈ പോസ്റ്റ് ഡ്രാഫ്റ്റില്‍ നിന്നും പബ്ലീഷിലേക്കിട്ടൊള്ളൂ...എപ്പടി...
എന്തായാലും ഞങ്ങളുടെ ബിരിയാണികാണാന് വന്ന ഇക്കാസിനും..പച്ചാളത്തിനും..ഒരു ചെമ്പ്ബിരിയാണി ആശംസകള്‍...
അന്‍വറേ
ദെന്താണീത്.... :)
തകര്‍പ്പന്‍ വിരിയാണി.
തകര്‍പ്പന്‍ ഫോട്ടോസ്...
ആ ഫ്രൈയിം കളര്‍ഫുള്‍ ആകാന്‍ ക്യാപ്പ്സിക്കം ഉപയോഗിക്കുന്ന നമ്പര്‍ എനിക്കിഷ്ടപ്പെട്ടു. :)
എസ് 3 കീീ :))
അന്‍വറെ,
ഗള്‍ഫ് ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ എത്തിയ ശേഷം ആദ്യമായി കൊതിതോന്നുന്നു ഈ ബിരിയാണി കണ്ടപ്പോള്‍..ഇതിപ്പടി വാമഭാഗത്തിനു കൈമാറിയേക്കാം..നന്ദി സഖാവെ..!
ഓരൊരൊ പടവും കണ്ട് കണ്ട് അവസാനത്തേത് എത്തിയപ്പൊഴെക്കും കണ് ട്രോള്‍ നഷ് ടപെട്ടു മോനെ അന് വറെ
ആദിയേ..നന്ദി...പിന്നെ S3 യെ മാത്രം പറയരുത്..ഒരു s3 അല്ലങ്കില്‍ ഒരു കാനണ്‍ EOS ഇതാണ് എന്റെ അടുത്ത സ്വപ്നം. :)
കിരണ്‍സ് നന്ദി, പിന്നെ ഈ പോസ്റ്റ് മൂലം ഉണ്ടാകുന്ന കുടുംബ കലഹങ്ങള്‍ക്കു ഞാനോ എന്റെ കാമറയോ ഉത്തരവാദി ആയിരിക്കുന്നതല്ല ;)
നേരമ്പോക്കു ചേട്ടാ, കണ്ട്രോള് മാത്രം വിടരുത്..ബിരിയാണിക്കു നമുക്കു വഴിയുണ്ടാക്കാം...
എന്തിനേറെ പറയുന്നു അങ്ങിനെ ചിക്കന്‍ ബിരിയാണി ഉണ്ടായി...
എന്തിനേറെ പറയുന്നു അങ്ങിനെ ചിക്കന്‍ ബിരിയാണി തീര്‍ന്നു പോയി...
കൊതിപ്പിച്ചില്ലേ, അനുഭവിക്കും :)
നല്ല ഫോട്ടോ ഫീച്ചര്‍!
ഇക്കാ
“ബിരിയാണികള്‍ ഉണ്ടാകുന്നത്” കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത് കിലുക്കം എന്ന ചിത്രത്തിലെ തിലകന് ഇന്നസെന്റിനോട് പറയുന്ന ഒരു ഡയലോഗാണ്
“എന്നെക്കാളും പ്രായമുള്ള കോഴിയല്ലെ..
തിന്നുന്നതിന് മുന്‍പ് ഒന്ന് ബഹുമാനിച്ചേക്കാം...”
പടങ്ങളെല്ലാം നന്നായിട്ടുണ്ട്
Post a Comment